കുട്ടി ആരാധികയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി രശ്‌മികയും വിജയ്‌യും; വൈറൽ ആയി ദൃശ്യങ്ങൾ 

MARCH 21, 2026, 6:27 AM

ഹൈദരാബാദ്: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന കുട്ടി ആരാധികയുടെ പരാതിക്ക് പിന്നാലെ, താരദമ്പതികളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഹൃദയസ്പർശിയായ മറുപടി നൽകി. പെൺകുട്ടിയെയും കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കിയാണ് താരങ്ങൾ ശ്രദ്ധ നേടിയത്.

‘യുവേഴ്‌സ് ലക്കിതള്ളി’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞു കൊണ്ട് കുട്ടി പങ്കുവച്ച വീഡിയോ വൈറലായത്. ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ട വീഡിയോയിൽ കമന്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

“കുഞ്ഞേ, നിന്നെ ഞാൻ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിക്കും. നിനക്ക് ഇഷ്ടമുള്ള ഭക്ഷണവും മധുരങ്ങളും പറയൂ, എല്ലാം തയ്യാറാക്കി നമുക്ക് ഒരുമിച്ച് ആസ്വദിക്കാം,” എന്നായിരുന്നു വിജയിയുടെ മറുപടി.

തുടർന്ന്, വാഗ്ദാനം പാലിച്ച് കുട്ടിയെയും കുടുംബത്തെയും ഹൈദരാബാദിലെ വീട്ടിലേക്ക് ക്ഷണിച്ച് സ്നേഹപൂർവ്വം വിരുന്നൊരുക്കുകയായിരുന്നു താരങ്ങൾ. ഈ നിമിഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. താരങ്ങളുടെ ഈ നീക്കം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam