പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ മാതാവ് സുദർശൻ മൽഹോത്രയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ എത്തിയ ബോളിവുഡ് താരം കാജോളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
മാർച്ച് 19-നാണ് മനീഷ് മൽഹോത്രയുടെ മാതാവ് അന്തരിച്ചത്. ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തിയ കാജോൾ, അവിടെ തടിച്ചുകൂടിയ ക്യാമറക്കണ്ണുകളോട് തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ചിത്രങ്ങൾ പകർർത്തരുതെന്നും അഭ്യർത്ഥിച്ചു.
ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ തന്നെ പിന്തുടർന്ന പാപ്പരാസികളോട് "ദയവുചെയ്ത് മതിയാക്കൂ" എന്ന് കൈകൂപ്പി താരം പറയുന്നത് വീഡിയോകളിൽ വ്യക്തമാണ്. അനുശോചനം അറിയിക്കാൻ എത്തിയ സ്വകാര്യ നിമിഷങ്ങളിൽ പോലും ക്യാമറകൾ പിന്തുടരുന്നത് താരത്തെ അസ്വസ്ഥയാക്കി.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പാപ്പരാസികളുടെ അതിപ്രസരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ദുഃഖകരമായ സാഹചര്യങ്ങളിൽ സെലിബ്രിറ്റികളുടെ സ്വകാര്യത മാനിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരാധകർ പ്രതികരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് സുദർശൻ മൽഹോത്ര അന്തരിച്ചത്. മാർച്ച് 20-ന് നടന്ന സംസ്കാര ചടങ്ങുകളിലും തുടർന്ന് നടന്ന പ്രാർത്ഥനാ യോഗത്തിലും ഐശ്വര്യ റായ് ബച്ചൻ, കരൺ ജോഹർ, വരുൺ ധവാൻ, കിയാര അദ്വാനി തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. കാജോളിനൊപ്പം ഭർത്താവ് അജയ് ദേവ്ഗണും മകൾ നൈസയും ചടങ്ങുകളിൽ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
