ധുരന്ധറിലെ അക്ഷയ് ഖന്നയുടെ വേഷത്തിനായി ആദ്യം സമീപിച്ചത് വേറെ പ്രമുഖ താരങ്ങളെ; വെളിപ്പെടുത്തലുമായി മുകേഷ് ചബ്ര

MARCH 25, 2026, 2:33 AM

ബോളിവുഡിൽ കാസ്റ്റിംഗ് തീരുമാനങ്ങൾ എത്ര നിർണായകമാണെന്ന് വീണ്ടും ചർച്ചയാകുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ചബ്ര നടത്തിയിരിക്കുന്നത്. ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്ന ഹിറ്റ് ചിത്രം ധുരന്ധർ സംബന്ധിച്ചാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഇപ്പോൾ അക്ഷയ് ഖന്ന ചിത്രത്തിൽ അവതരിപ്പിച്ച പ്രധാന കഥാപാത്രം ആദ്യം മറ്റ് ചില പ്രമുഖ താരങ്ങൾക്ക് ഓഫർ ചെയ്തിരുന്നുവെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു എന്നാണ് മുകേഷ് ചബ്രയുടെ വ്യക്തമാക്കുന്നത്. പിന്നീട് ആ വേഷം അക്ഷയ് ഖന്ന ഏറ്റെടുത്തതോടെയാണ് ചിത്രത്തിന് കൂടുതൽ ഗൗരവവും ശക്തിയും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഈ വേഷം നിരസിച്ച ചില താരങ്ങൾ ഇപ്പോൾ അവരുടെ തീരുമാനം തെറ്റായിപ്പോയെന്നു ഖേദിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

vachakam
vachakam
vachakam

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്ക് ആർ. മാധവൻ, സാറ അർജുൻ എന്നിവരെ തെരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഓരോ കഥാപാത്രത്തിനും ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താനായിരുന്നു ശ്രമമെന്നും, കഥയുടെ ആവശ്യകത പരിഗണിച്ചാണ് അന്തിമ തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam