ഖാലിദ് റഹ്മാൻ ചിത്രത്തിൽ മമ്മൂട്ടി;   വിമർശിച്ച് ഹരീഷ് പേരടി 

MARCH 20, 2026, 11:53 PM

സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടിക്കെതിരെ നടൻ ഹരീഷ് പേരടി.  മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് നടൻ ഉന്നയിക്കുന്നത്.

 ‘‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ’ എന്നു തോന്നിയ മമ്മുക്കയ്ക്ക്..

vachakam
vachakam
vachakam

ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല.. ഏതാണ് ശരി എന്നും എനിക്കറിയില്ല.’’–ഹരീഷ് പേരടിയുടെ വാക്കുകൾ. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam