സിബിഐ സീരിസിന് ആറാം ഭാഗം? പുതിയ ടീമിനൊപ്പം സേതുരാമയ്യർ വീണ്ടും എത്തുമെന്ന് റിപ്പോർട്ട്

MARCH 21, 2026, 2:30 AM

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നായ സിബിഐ സീരിസ് വീണ്ടും വരുന്നതായി റിപ്പോർട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യർ സിബിഐ വീണ്ടും എത്താനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ അഞ്ച് ഭാഗങ്ങളും വലിയ വിജയമായിരുന്നു. ഇപ്പോൾ ആറാം ഭാഗം വരാനിരിക്കെ, ഇത്തവണ പുതിയ ടീമിനൊപ്പം സേതുരാമയ്യർ എത്തുമെന്നാണ് സൂചന. ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ ഈ ഭാഗം സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മുൻപ് പുറത്തിറങ്ങിയ അഞ്ച് ഭാഗങ്ങളും കെ. മധുയാണ് സംവിധാനം ചെയ്തതും, എസ്. എൻ. സ്വാമിയാണ് തിരക്കഥ ഒരുക്കിയതും. അതിനാൽ തന്നെ പുതിയ ടീമിന്റെ വരവ് വലിയ മാറ്റമാകുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

സീരിസിലെ അവസാന ചിത്രം സിബിഐ 5: ദി ബ്രെയിൻ ആയിരുന്നു. വലിയ പ്രീ-റിലീസ് ഹൈപ്പ് ഉണ്ടായിരുന്നെങ്കിലും റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും തിരക്കഥയും മേക്കിംഗും വിമർശിക്കപ്പെട്ടു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഏകദേശം 37 കോടി രൂപ നേടിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam