സിനിമയിലെത്തുന്നതിന് മുൻപ് ജോലി ചെയ്തത് സ്റ്റാർബക്സിൽ; കഴിഞ്ഞ കാലം ഓർത്തെടുത്ത് കയാദു ലോഹർ

MARCH 24, 2026, 11:19 PM

മലയാള പ്രേക്ഷകർക്ക് 2022-ൽ വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം വഴി പരിചിതയായ നടി കയാദു ലോഹർ, ഈ വർഷം ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. മലയാളം മാത്രമല്ല, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി സിനിമകളിലും അഭിനയിച്ച കയാദുവിന് ഏറെ ആരാധകരുണ്ട്.

സിനിമാ ലോകത്തിലേക്ക് കടക്കുന്നതിനു മുൻപ് കയാദു പലരീതിയിലുള്ള ജോലി ചെയ്തിരുന്നു എന്നാണ് താരം തന്നെ ഇപ്പോൾ വ്യക്തമാക്കുന്നത്. സ്റ്റാർബക്സിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും, ചില ഐടി കമ്പനികളിലും പ്രവർത്തിച്ചിരുന്നുവെന്ന് ആണ് താരം തുറന്നു പറയുന്നത്. “ഐടി കമ്പനികളിൽ ജോലി ചെയ്യുമ്പോൾ പ്രധാനമായും ട്രെയിനിങ് കാലാവധി ആയിരുന്നു,  രസകരമായ കാര്യം എന്താണെന്ന് വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് പൂർണമായി അറിയില്ല,” എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി തെലുങ്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിക്കൊണ്ടിരുന്ന കയാദു ഡ്രാഗൺ എന്ന തമിഴ് സിനിമയിലൂടെ ആണ് ശ്രദ്ധേയയായത്. 

vachakam
vachakam
vachakam

താരത്തിന് ഇപ്പോൾ മലയാള സിനിമകളിൽ തിരക്കേറിയ അവസരങ്ങളുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഐ ആം ഗെയിം ടോവിയോയുടെ പള്ളിച്ചട്ടമ്പി എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ വിജയരാഘവൻ, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീർ കരമന എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam