ഞെളിയൻ പറമ്ബ് മാലിന്യ പദ്ധതിയില്‍ നിന്ന് സോണ്ട ഇൻഫ്രാടെക്ക് പുറത്ത്

SEPTEMBER 26, 2023, 10:08 AM

കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ പദ്ധതിയിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ കോഴിക്കോട് കോർപ്പറേഷൻ ഒഴിവാക്കി. നാല് വർഷത്തിന് ശേഷമാണ് സോണ്ടയെ ഘട്ടംഘട്ടമായി പുറത്താക്കുന്നത്.

കോർപ്പറേഷനുമായി 7.7 കോടിയുടെ കരാർ സോണ്ട ഇൻഫ്രാടെക് ഒപ്പുവെച്ചത് 2019ൽ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ്. മാലിന്യ നിർമാർജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ കരാർ പിന്നീട് അഞ്ച് തവണ നീട്ടി.

3.7 കോടി രൂപയാണ് ഇത് വരെ നല്‍കിയത്. ബയോ മൈനിംഗിനും ക്യാപ്പിങ്ങിനുമായിരുന്നു കരാര്‍. പണി വൈകിയതിന് 38.5 ലക്ഷം രൂപ ചുമത്തിയെങ്കിലും തിരിച്ച്‌ പിടിച്ചിട്ടില്ല. ഞെളിയൻ പറമ്ബില്‍ പ്രകൃതി വാതക പാന്റ് സ്ഥാപിക്കാനാണ് നിലവില്‍ കോര്‍പ്പറേഷന്റെ നീക്കം. ഗെയിലുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്.

vachakam
vachakam
vachakam

കരാര്‍ കാലാവധി കഴിഞ്ഞിട്ടും മാലിന്യ നീക്കം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഞെളിയം പറമ്ബിലെ മാലിന്യം കോര്‍പ്പറേഷൻ ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. മഴ പെയ്യുന്ന സാഹചര്യത്തില്‍ മാലിന്യം പരന്നൊഴുകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജില്ലാ കളക്ടറുടെ ക‍ര്‍ശന നിര്‍ദ്ദേശമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam