തിരുവനന്തപുരം: മദ്യം ലഭിച്ചിക്കാത്തതില്‍ പ്രകോപിതനായി ബിവറേജസ് ഔട്ട്ലെറ്റില്‍ യുവാവിന്റെ അതിക്രമം.
ഇന്നലെ രാത്രി 9 മണിയോടെ 1001-ാം നമ്പര്‍ ഔട്ട്‌ലെറ്റ് അടച്ച ശേഷമാണ് യുവാവ് എത്തിയത്.
ഔട്ട്ലെറ്റ് അടച്ചതില്‍ പ്രകോപിതനായി യുവാവ് പ്രീമിയര്‍ കൗണ്ടറിന്റെ വാതില്‍ ഗ്ലാസ് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.
അതിക്രമം തടയാന്‍ ശ്രമിച്ച ഓഫീസ് അറ്റന്‍ഡന്റ് പ്രദീപിന് നേരെയും ആക്രമണമുണ്ടായി. പ്രദീപിന്റെ മുഖത്ത് വാഹനത്തിന്റെ താക്കോല്‍ കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
ജീവനക്കാരനെ അക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
