തിരുവനന്തപുരം: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാർഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.
ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെയും സ്വേച്ഛാധിപത്യ പ്രവണതകളെയും ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ കൊണ്ട് തിരുത്തിക്കാനാകും എന്നതിന്റെ ഏറ്റവും വലിയ സന്ദേശമാണ് ഈ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്ദർമന്തറിലും രാജ്യത്തിന്റെ വിവിധ തെരുവുകളിലും ഭീഷണികളെയും ലാത്തിചാർജുകളെയും അതിജീവിച്ച് സമരരംഗത്തിറങ്ങിയ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിനുള്ള അംഗീകാരമാണിത്.
ചോദ്യപ്പേപ്പർ ചോർച്ച കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ സംരക്ഷിക്കുന്നതുമാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
