പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു.
ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് അംഗം വി പി മനോജ് കുമാർ പഞ്ചായത്ത് പ്രസിഡന്റാകും.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളും.
നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ നേരത്തെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
