കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്.
റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വര്‍ണം കണ്ടെടുത്തത്.
കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി.
പിതാവും മൂന്നു മക്കളുമാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വന്‍ സ്വര്‍ണ വേട്ടയാണ് കേരളത്തില്‍ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
