കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു.
രക്തപരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. ഇതോടെ ഇയാളെ മറ്റ് തടവുകാരിൽ നിന്നും മാറ്റി പ്രത്യേക സെല്ലിലേക്ക് പാർപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ശരീരത്തിൽ കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വർഷങ്ങളായി വീട്ടുകാരിൽ നിന്നും അകന്ന് ഒറ്റയ്ക്കായിരുന്നു പ്രതി താമസിച്ചിരുന്നത്. ഈ ലഹരിമരുന്ന് കേസിൽ പ്രതിക്കൊപ്പം പിടിയിലായ ഒരു കോളേജ് വിദ്യാർത്ഥിയും നിലവിൽ റിമാൻഡിലാണ്.
പ്രതികൾ ഒരേ സിറിഞ്ച് ഉപയോഗിച്ചാണോ ലഹരിമരുന്ന് ശരീരത്തിൽ കയറ്റിയിരുന്നതെന്ന് പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. പ്രതി ഉപയോഗിച്ച സിറിഞ്ചിൽ മറ്റാരെങ്കിലും ലഹരി കുത്തിവയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അതിലൂടെ മറ്റാർക്കെങ്കിലും എച്ച്.ഐ.വി ബാധ പകർന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
