മലപ്പുറത്ത് കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

FEBRUARY 17, 2026, 7:06 AM

മലപ്പുറം: മലപ്പുറത്ത് വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനിടയിൽ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്‍റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്‍റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നത്.

സ്റ്റാന്‍റിന്‍റെ കമ്പി ദ്രവിച്ച് പോയതതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്‍റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് മരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam