കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25 -ാം രാവിൽ മർകസിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം പ്രൗഢമായി. ശനി ഉച്ചക്ക് ഒന്നിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്ത സമ്മേളനം വിവിധ ആത്മീയപഠന സെഷനുകളോടെ ഞായർ പുലർച്ചെ രണ്ടു വരെ നീണ്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൾ സംബന്ധിച്ചു. ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്ത്വാർ, ദൗറത്തുൽ ഖുർആൻ, മഹ്‌ളറത്തുൽ ബദ്‌രിയ്യ, വിർദുല്ലത്വീഫ്, സകാത്ത് പഠന സംഗമം, ഖുർആൻ പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ വിത്‌രിയ്യ പാരായണത്തോടെ രാത്രി 10 :30നാണ് മർകസ് കൺവെൻഷൻ സെന്ററിൽ ആത്മീയ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ റമസാനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് ആത്മീയ ജീവിതത്തെ പുഷ്ടിപ്പെടുത്തുമെന്നും, ആത്മീയത സമാധാനവും സ്വസ്ഥതയും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയപ്രാർത്ഥന സദസ്സുകൾക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി എന്നിവർ നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി.പി. ഉബൈദുല്ല സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, ബശീർ സഖാഫി കൈപ്പുറം, വി.എം. റശീദ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ