ദില്ലി: രാജ്യത്തെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു.
കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്.
ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്ന് മുന്ദ്ര തീരത്ത് എത്തും. നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലപ്പെട്ട ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ വിധവ എറിക്ക കിർക്കിന് വധഭീഷണി; ജെഡി വാൻസിനൊപ്പമുള്ള
'ഡി മലയാളി' വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി
കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു
വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി