കണ്ണൂർ: പയ്യന്നൂരിൽ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. എകെജി ഭവൻ ബ്രാഞ്ച് അംഗമായിരുന്ന ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവർത്തകർക്കെതിരായ പാർട്ടിയുടെ നടപടി നീക്കം. വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു.
വീടിന് മുന്നിൽ തീ ആളിക്കത്തുന്നത് കണ്ടതോടെ പുരുഷോത്തമനും കൂടുംബവും വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് പുരുഷോത്തമൻ ആരോപിച്ചിരുന്നു. സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബൂത്ത് സെക്രട്ടറിമാരായി പ്രവർത്തിച്ച അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടാകും. വി കുഞ്ഞികൃഷ്ണനെ സഹായിക്കാൻ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുരിശ് കണ്ട് വികാരാധീനനായതായി ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി
കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്