കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.
ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
അതുൽ നിലവിൽ ഒളിവിലാണെന്നാണ് സൂചന. കെഎസ്യു പ്രവർത്തകയായ യുവതിക്ക് 2018 മുതൽ അതുലുമായി സൗഹൃദമുണ്ട്.
ഈ വർഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കെഎസ്യു പ്രവർത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും യുവതി നൽകിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുരിശ് കണ്ട് വികാരാധീനനായതായി ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി
കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്