പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം.
ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയെയാണ് (45) രണ്ട് മാസം മുൻപ് കാണാതായത്. ഇവരെ കാണാതായതിന് പിന്നാലെ വള്ളിയമ്മയുടെ ആദ്യ ഭർത്താവിലെ മക്കൾ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പൊലിസ് പിടികൂടി. വള്ളിയെ ഉൾവനത്തിൽ കുഴിച്ചിട്ടതായാണ് പഴനി പൊലിസിനോട് പറഞ്ഞത്.
ഇതനുസരിച്ച് പഴനിയുമായി പൊലീസ് തിരച്ചിൽ നടത്തുകയാണ് നിലവിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്