മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വർണവും പണവുമായി പിതാവ് മുങ്ങി 

OCTOBER 17, 2025, 12:40 AM

കൊച്ചി: മകളുടെ വിവാഹത്തിന് ഒരുമാസം മാത്രം ബാക്കി നിൽക്കവെ വിവാഹത്തിന് കരുതിവെച്ച സ്വർണവും പണവുമായി മുങ്ങി പിതാവ്. വെങ്ങോലയിലാണ് സംഭവം. 

സ്വർണവും പണവുമടക്കം അഞ്ചുലക്ഷം രൂപയാണ് പിതാവ് മോഷ്ടിച്ചത്. മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി.

കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയ്‌ക്കൊപ്പമായിരുന്നു ഇയാൾ.

vachakam
vachakam
vachakam

വിവാഹകർമം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യർത്ഥന പിതാവ് അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയും ഇയാളും വിവാഹിതരായെന്നും വിവരമുണ്ട്.

പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാൻ ഇയാൾ തയാറായില്ല. പണവും സ്വർണവുമടക്കം അഞ്ച് ലക്ഷം രൂപയാണ് ഇയാൾ കൊണ്ടു പോയത്. എന്നാൽ നിശ്ചയിച്ച പ്രകാരം വിവാഹം നടത്താൻ വരൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam