കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെതിരായ കൊലപാതക കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.
പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തും. കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. ഷാർജയിൽ നിന്ന് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമവും തുടരും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സതീഷ് നിലവിൽ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്