ബെൽവുഡ് സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാമത് ഓർമ്മപെരുന്നാളും ഒക്‌ടോബർ 24 മുതൽ 26 വരെയായി കൊണ്ടാടുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാദർ ഷിന്റോ വർഗീസ് (മിനിയാപോലീസ്) മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ വെരി. റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പാ, റെവ. ഫാദർ ഹാം ജോസഫ് (വികാരി) എന്നിവർ സഹകാർമ്മികത്വം വഹിക്കുന്നതാണ്.
ഒക്‌ടോബർ 19, ഞായറാഴ്ച, പെരുന്നാളിന് കൊടിയേറും.
ഒക്‌ടോബർ 23, വ്യാഴാഴ്ച, വൈകീട്ട് 6:30 മണിക്ക് സന്ധ്യ നമസ്‌കാരവും,
ഒക്‌ടോബർ 24, 25 വെളളി, ശനി ദിവസങ്ങളിൽ, വൈകിട്ട് 6:30 മണിക്ക് സന്ധ്യ നമസ്‌കാരവും വചന ശുശ്രൂഷയും നേർച്ചയും ഉണ്ടായിരിക്കും.
ഒക്‌ടോബർ 26, ഞായറാഴ്ച, രാവിെല 8:30 മണിക്ക് പ്രഭാത നമസ്‌കാരവും, വി. കുർബാനയും, മധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, വാഴ്‌വും തുടർന്ന് നേർച്ചയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
പെരുന്നാൾ കൺവീനർ - ഷിബു മാത്യൂസ് : (847) 477 -8716
ട്രസ്റ്റി - പി.സി. വർഗീസ് : (630) 935 -2772
സെക്രട്ടറി - റൂബിൻ എബ്രഹാം : (630) 709 -3970
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്