മിഷിഗണിലെ ബാത് ടൗണ്‍ ഷിപ്പില്‍ ചെറു വിമാനം തകര്‍ന്നു വീണ് അപകടം.മൂന്ന് യാത്രക്കാര്‍ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം.
വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.ക്ലാര്‍ക്ക് റോഡും പീക്കോക്ക് റോഡും ചേരുന്നിടത്താണ് വിമാനം തകര്‍ന്നു വീണത്.അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ വിമാനം ആകാശത്ത് നിന്ന് വീഴുന്നതായി കാണാം.
വിമാനം നിലം പതിച്ചതോടെ പ്രദേശത്ത് വ്യാപകമായി പുക ഉയര്‍ന്നു.മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ്, ബാത്ത് ടൗണ്‍ഷിപ്പ് പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്