ഐഷയെയും കൊന്നുവെന്ന് സെബാസ്റ്റ്യന്റെ  കുറ്റസമ്മത മൊഴി 

OCTOBER 17, 2025, 2:14 AM

ആലപ്പുഴ :  സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ചേർത്തലയിലെ വിവാദമായ ഐഷ കേസിലാണ് സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തിയത്. 

ഐഷ കേസിൽ ചേർത്തല പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി. ഐഷയെയും കൊലപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി.

സാഹചര്യ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തത്. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെയും ചേർത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസിൽ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സെബാസ്റ്റ്യൻ റിമാന്റിലാണ്.  സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ സെബാസ്റ്റ്യൻ മൂന്ന് കൊലപാതകക്കേസിൽ പ്രതിയായി. 

vachakam
vachakam
vachakam

ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്.

കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജെയ്‌നമ്മ,ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam