വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിന്റെ നടുക്കത്തിലാണ് യു.എസിനൊപ്പം മറ്റ് വിദേശരാജ്യങ്ങളും. ഈ സംഭവവികാസങ്ങള്‍ക്കിടെ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിരുന്നില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ബഹളങ്ങള്‍ക്കിടെ വിലകൂടിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാഭീഷണി ഉണ്ടായ നിമിഷങ്ങളില്‍, മദ്യം മോഷ്ടിക്കുന്ന തിരക്കിലായിരുന്നു എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്. 'വൈന്‍-ഗേറ്റ്' എന്ന പേരില്‍ ഈ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വെടിവെപ്പ് നടന്ന ഉടനെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെയും പ്രഥമ വനിതയേയും സ്ഥലത്തുനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെ അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് വിലകൂടിയ മദ്യക്കുപ്പികള്‍ കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ക്യാമറ ബാഗുകളിലും ടക്‌സീഡോ കോട്ടുകള്‍ക്കുള്ളിലും സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പികള്‍ തിരുകിക്കയറ്റുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.
ദുരന്തമുഖത്തെ മാധ്യമ പ്രവര്‍ത്തകരുടെ പ്രവൃത്തി ലോകത്തിന് മുന്നില്‍ അമേരിക്കന്‍ പ്രസ് കോറിന്റെ സല്‍പ്പേരിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. വിഷയത്തില്‍ വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ നിന്നും മാധ്യമ സംഘടനകളില്‍ നിന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
