തിരുവനന്തപുരം; വയനാട് പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് (ഏപ്രിൽ 30) കിഫ്‌കോണിന് കൈമാറുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
കിഫ്‌കോണിന്റെ അന്തിമ പരിശോധനകൾക്ക് ശേഷമായിരിക്കും വീടുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. താമസയോഗ്യമെന്ന് കണ്ടെത്തിയ ഏഴ് വീടുകളുടെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ഇതിന്റെ തുടർച്ചയായി രണ്ട് ക്ലസ്റ്ററുകളിലായി പൂർത്തിയായ 19 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറും. ദുരന്തബാധിതർക്കുള്ള സുരക്ഷിതമായ താമസസൗകര്യം എത്രയും വേഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് കൈമാറ്റം നടക്കുന്നത്. ഇതിനകം 140 വീടുകൾ കിഫ്‌കോണിന് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 38 വീടുകൾ കൂടി നാളെ നൽകുന്നതോടെ ഈ ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമാകും.
പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഈ ടൗൺഷിപ്പിൽ അത്യാധുനികമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടുകൾ കൈമാറുന്നതിനൊപ്പം തന്നെ ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയും ഊരാളുങ്കൽ പൂർത്തിയാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
