മലപ്പുറം: മലപ്പുറം നിലമ്പൂർ ജോയന്റ് ആർ ടി ഒ ഓഫീസിലും ജോ.ആർ ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികൾ ആധാരമാക്കിയായിരുന്നു പരിശോധന.
രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിപ്പിച്ചത്. കോഴിക്കോട് വിജിലൻസിൻ്റെ സ്പെഷ്യൽ സെൽ ആണ് റെയ്ഡ് നടത്തിയത്.
നിലമ്പൂർ ആർടിഒ ഓഫീസ്, നിലമ്പൂരിലെ താമസ സ്ഥലം, കോഴിക്കോട് ഉള്ള വീട്, ഭാര്യ വീട് എന്നിവിടങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
