വി.ഡി. സതീശൻ യു.ഡി.എഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്

MAY 8, 2026, 11:28 PM

ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 102 സീറ്റ് എന്ന വിസ്മയ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐ.ഒ.സി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു.

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയും കഴിഞ്ഞ 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമായ ജോഫി ജേക്കബ്, പ്രവാസി മലയാളികൾക്കിടയിലും യു.ഡി.എഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് പൂർണ്ണ വിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിൽ സതീശന് യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിക്കുവാൻ സാധിച്ചുവെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യു.ഡി.എഫിന് പുതിയ കരുത്താണ് പകർന്നത്. ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം കേരളത്തിന്റെ ശോഭനമായ ഭാവിക്ക് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി അണിനിരന്നതു  തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം കൈവരിക്കാൻ സഹായകമായി. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി നിഷ്പക്ഷ വോട്ടർമാരെപ്പോലും മുന്നണിയിലേക്ക് ആകർഷിച്ചു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ ആവേശം നൽകുമെന്നും ജോഫി ജേക്കബ് കൂട്ടിച്ചേർത്തു.

കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നുനിൽക്കുന്ന ജോഫി ജേക്കബ്, കെ.എസ്.യു സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു.

vachakam
vachakam
vachakam

അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും കോൺഗ്രസ് ആശയങ്ങളോടുള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ഐ ഒ സി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം, കഴിഞ്ഞ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡാളസ് സന്ദർശിച്ചപ്പോൾ സ്വീകരണ പരിപാടികളുടെ ഏകോപനത്തിലും സജീവമായി പങ്കെടുത്തിരുന്നു.

കേരളത്തിലെയും അമേരിക്കയിലെയും സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ശബ്ദമാണ് താൻ ഉയർത്തുന്നതെന്നും, വി.ഡി. സതീശനെ മുൻനിർത്തിയുള്ള പോരാട്ടം പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുന്നുവെന്നും ജോഫി ജേക്കബ് തന്റെ കത്തിൽ ഊന്നിപ്പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam