കോഴിക്കോട്: തമിഴ്നാട് വാൽപാറയിൽ വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരണപ്പെട്ട സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും വീടുകൾ മർകസ് സംഘം സന്ദർശിച്ചു. മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം പാങ്ങിലുള്ള മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചത്.
കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് പ്രാദേശിക നേതാക്കൾക്കൊപ്പം മരണ വീടുകൾ സന്ദർശിച്ച സംഘം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകരുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ചികിത്സയിൽ കഴിയുന്നവരുടെ പുരോഗതിയും അന്വേഷിച്ചു. മർകസ് ഡയറക്ടർ ബോർഡ് അംഗംങ്ങളായ ഉനൈസ് മുഹമ്മദ്, വി.എം. റഷീദ് സഖാഫി, ഷമീം കെ.കെ, ദുൽകിഫിൽ സഖാഫി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലെ കടൽ മൈനുകൾ നീക്കാൻ അമേരിക്കൻ റോബോട്ട് സൈന്യം; അത്യാധുനിക സാങ്കേതികവിദ്യയുമായി
വെടിനിർത്തൽ ലംഘിച്ചാൽ ഇറാന്റെ കഥ കഴിക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്
സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ 'സാധു കീർത്തനം' സംഗീത വിരുന്ന് ഏപ്രിൽ 24ന്
ഇറാനുമായുള്ള നിർണ്ണായക ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധികൾ തിങ്കളാഴ്ചയോടെ പാകിസ്താനിലേക്ക്; ലോകം ഉറ്റുനോക്കുന്ന നയതന്ത്ര നീക്കം