40 കാരനെ തല്ലിക്കൊന്ന കേസ്; 18 കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ

OCTOBER 9, 2026, 2:33 AM

തൃശൂര്‍: വാടാനപ്പള്ളി ഫസല്‍ നഗര്‍ പടിഞ്ഞാറ് കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശിയായ രായം മരക്കാര്‍ വീട്ടില്‍ അബ്ദുള്‍ സലാമിനെ (40)യാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ വാടാനപ്പള്ളി ഫസല്‍ നഗര്‍ കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സംഭവത്തിൽ വാടാനപ്പള്ളി സ്വദേശി പണിക്ക വീട്ടില്‍ മുഹമ്മദ് റാസില്‍ (ബിലാല്‍ 18), പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. ഈകേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിന്‍ഷാദ് ഉള്‍പ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. 

ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് അബ്ദള്‍ സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം മുറിവുകളുണ്ട്. മര്‍ദ്ദനത്തില്‍ ഇയാളുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. കൈ കാല്‍ മുട്ടുകള്‍ ഒടിഞ്ഞു. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരുക്കുണ്ട്. ഭാര്യയോടൊപ്പം വാളയാറില്‍ താമസിക്കുന്ന അബ്ദുള്‍ സലാമിന് വാടാനപ്പള്ളിയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ് രാത്രിയാണ് പ്രതികള്‍ സലാമുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ സംഘം ചേര്‍ന്ന് ഡംബല്‍, കല്ല് എന്നിവ ഉപയോഗിച്ച് സലാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

 ഒളിവിലുള്ള മുഖ്യപ്രതി ബിന്‍ഷാദ് 37 കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം നാടുകടത്തല്‍ കഴിഞ്ഞ് 18 ദിവസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. 18 വയസില്‍ താഴെയുള്ള കുട്ടികളെ ആക്രമണങ്ങളിലേയ്ക്ക് നയിക്കുകയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam