സുരേഷ് ബാബുവിനെതിരായ പീഡന പരാതി പൊലീസിന് കൈമാറണമെന്ന്  ആനി രാജ 

OCTOBER 9, 2026, 1:20 AM

ദില്ലി: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ തന്നെ പോലീസിന് കൈമാറണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. 

പാർട്ടിയുടെ തലത്തിൽ സ്വന്തമായ രീതിയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എങ്കിലും ഒരു പാർട്ടി നേതാവിൽ നിന്ന് ഇത്തരം ഒരു പ്രവർത്തി ഉണ്ടായി എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു, പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണമെന്നും അവർ വ്യക്തമാക്കി.

 അതേസമയം, നാളെ ജന്തർ മന്തറിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ അടക്കം നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു.

vachakam
vachakam
vachakam

വിദ്യാർത്ഥിനികൾ അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. കുട്ടികളെ അറസ്റ്റ് ചെയ്ത് ബി.ജെ.പി അനുഭാവിയുടെ റിസോർട്ടിലാണ് പാർപ്പിച്ചിരിക്കുന്നതെന്നത് പ്രകോപനപരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ആനി രാജ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam