തിരുവനന്തപുരം: കോർപ്പറേഷനിലെ ഒപ്പ് വിവാദത്തിൽ കൗൺസിൽ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ. കൗൺസിലർ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയർ വിവി രാജേഷ് പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് ഇടത് കൗൺസിലർ എസ്പി ദീപക് ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കോർപ്പറേഷന്റെ മറുപടി.
ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തടിതപ്പാനാണ് മേയർ ശ്രമിക്കുന്നതെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഒപ്പ് വിവാദമായ മൂന്നു യോഗങ്ങളിലും സുഗതൻ പങ്കെടുത്തു. കോർപ്പറേഷൻ ഫോട്ടോഗ്രാഫറുടെ കൈവശം ഇതിന്റെ ചിത്രങ്ങളുണ്ട്. തീയതിയും സമയവും ഉൾപ്പെടെ ഈ ചിത്രങ്ങളിൽ ഉണ്ട്. ഈ ചിത്രങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഏപ്രിൽ 27 ലെ യോഗത്തിൽ സുഗതൻ ഇരിക്കുന്നത് അന്ന്, സിപിഎം നേതാവ് എസ്പി ദീപക്, എഫ് ബിയിൽ ഇട്ട പോസ്റ്റിലുണ്ട്. സ്വന്തം എഫ്ബി പോസ്റ്റെങ്കിലും നോക്കിയിട്ട് വേണം ദീപക് ആരോപണം ഉന്നയിക്കാനാണെന്നും മേയർ വിവി രാജേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
