വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യു.എസ്. സെനറ്റ് തള്ളി. പ്രമേയത്തിന് അനുകൂലമായി 47ഉം എതിരായി 49ഉം വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ, ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തണമെന്ന സമാനമായ പ്രമേയം യു.എസ്. പ്രതിനിധി സഭ പാസാക്കിയിരുന്നു. എന്നാൽ സെനറ്റിൽ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി പ്രമേയത്തെ ചെറുത്തുതോൽപ്പിച്ചു.
പാർലമെന്റിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഇറാനിലെ സൈനിക നീക്കങ്ങൾ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ പ്രമേയം കൊണ്ടുവന്നത്.
മേഖലയിൽ യുദ്ധം രൂക്ഷമാകുകയും യു.എസ്. സൈനികർ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
