ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി:ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു

OCTOBER 14, 2026, 12:03 AM

കോഴിക്കോട് : ചികിത്സാ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ  രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

മെഡിക്കൽ കോളേജ് എസിപിയാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്.

ഒക്ടോബർ 5-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമണിയുടെ ശസ്ത്രക്രിയ ഒക്ടോബർ 8-നാണ് നടന്നത്. തുടർന്ന് വാർഡിലേക്ക് മാറ്റിയ ശേഷമാണ് ഇവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവുണ്ടായതായി കണ്ടെത്തിയത്.

vachakam
vachakam
vachakam

ശസ്ത്രക്രിയയ്ക്കിടയിലാണ് ഈ മുറിവുണ്ടായതെന്നും ഇതാണ് ഇൻഫക്ഷന് കാരണമായെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണ റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറും. മെഡിക്കൽ ബോർഡ് അടക്കം രൂപീകരിച്ച് അഭിപ്രായം തേടിയാകും തുടർനടപടികൾ സ്വീകരിക്കുക. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam