തിരുവനന്തപുരംഛ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കുമെന്ന് അഡ്വ കെ എസ് ശബരീനാഥൻ
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ആറ് മാസം പൂർത്തിയാകുമ്പോൾ ഭരണസ്തംഭനവും കെടുകാര്യസ്‌ഥതയുമാണ് ഭരണസമിതിയുടെ മുഖമുദ്ര .
“മാറത്തത് മാറും” എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർക്ക് നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനോ തെരുവുനായ പ്രശ്നത്തിനും കുടിവെള്ളപ്രശ്‌നത്തിനും പരിഹാരം നൽകുവാനോ കഴിഞ്ഞിട്ടില്ല.
ഭാവിയുടെ നഗരമായി തിരുവനന്തപുരത്തെ ഉയർത്തുവാനുള്ള ഒരു കാഴ്ചപ്പാടും ഈ ഭരണസമിതിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കോടികളുടെ വികസന വാഗ്ദാനങ്ങൾ തിരുവനന്തപുരത്തുകാർക്ക് നൽകിയ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ഇപ്പോൾ മൗനത്തിലാണ്.
നഗരസഭയുടെ ഈ ഭരണ സ്തംഭനത്തിനെതിരെ തിങ്കളാഴ്ച ജൂൺ 29ന് രാവിലെ നഗരസഭ കവാടത്തിന് മുന്നിൽ UDF പ്രതിഷേധം സംഘടിപ്പിക്കും.
നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.ഇതിന്റെ തുടർനടപടികൾ ജൂൺ 29 ലെ സമരത്തിന് ശേഷം തീരുമാനിക്കും എന്നും പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ കെ എസ് ശബരീനാഥൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
