ആലപ്പുഴ: ക്രിസ്തുമസ് തലേന്ന് നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്.
സംഭവത്തിൽ കുട്ടികൾ ഉൾപ്പടെ പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ലഭ്യമായ വിവരം.യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ് ആണ് ലിബർട്ടി ക്ലബ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
