ന്യൂയോർക്ക് ടൈംസിന്റെ 'മികച്ച പുസ്തകങ്ങൾ': കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ

DECEMBER 24, 2025, 11:10 PM

ന്യൂയോർക്ക്: ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു. ഫിക്ഷൻ വിഭാഗത്തിൽ കിരൺ ദേശായിയും നോൺഫിക്ഷൻ വിഭാഗത്തിൽ അരുന്ധതി റോയിയുമാണ് ഈ നേട്ടം കൈവരിച്ചത്.

ബുക്കർ സമ്മാന ജേതാവായ കിരൺ ദേശായിയുടെ (The Loneliness of Sonia and Sunny) എന്ന നോവൽ ഏറെക്കാലത്തിന് ശേഷമുള്ള അവരുടെ ശക്തമായ തിരിച്ചുവരവാണ്. 1996നും 2002നും ഇടയിൽ നടക്കുന്ന രണ്ട് ഇന്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ഈ കൃതി, ഏകാന്തതയുടെയും പ്രണയത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആഴത്തിൽ ആവിഷ്‌കരിക്കുന്നു.

അരുന്ധതി റോയിയുടെ (Mother Mary Comes to Me) ആദ്യത്തെ ഓർമ്മക്കുറിപ്പാണിത്. അന്തരിച്ച തന്റെ മാതാവ് മേരി റോയിയുമായുള്ള സങ്കീർണ്ണവും തീക്ഷ്ണവുമായ ബന്ധത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. 'തന്റെ അഭയവും കൊടുങ്കാറ്റുമായിരുന്നു അമ്മ' എന്ന് വിശേഷിപ്പിക്കുന്ന ഈ പുസ്തകം വൈകാരികമായ സത്യസന്ധത കൊണ്ട് ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

ന്യൂയോർക്ക് ടൈംസ് എഡിറ്റർമാർ തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് ഫിക്ഷൻ, അഞ്ച് നോൺഫിക്ഷൻ പുസ്തകങ്ങളുടെ പട്ടിക ആഗോള സാഹിത്യരംഗത്ത് വളരെ സ്വാധീനമുള്ള ഒന്നാണ്. ഇതിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടു എന്നത് അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam