കോട്ടയം: സീരിയല്‍ നടന് സിദ്ധാര്‍ഥ് ഓടിച്ച വാഹനം ഇടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8:30-ഓടെ കോട്ടയം എംസി റോഡില്‍ ആയിരുന്നു സംഭവം. അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരേയും പൊലീസിനേയും സിദ്ധാര്‍ഥ് ആക്രമിച്ചതായും പരാതിയുണ്ട്.
കോട്ടയം ഭാഗത്തുനിന്നെത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ റോഡില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാര്‍ഥ് ഇവരെ കയ്യേറ്റം ചെയ്തതായാണ് പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുമായും നടന് വാക്കുതര്‍ക്കമുണ്ടായതായി പരാതിയില്‍ പറയുന്നു.
ബലംപ്രയോഗിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
