ട്രക്കിംഗ് നിരോധന മേഖലയിലേക്ക് പോയ 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി

JULY 13, 2024, 1:32 PM

ഇടുക്കി: നെടുങ്കണ്ടം നാലുമലയിലെ ട്രക്കിംഗ് നിരോധിച്ച മേഖലയിലേക്ക് കയറിപ്പോയ 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്.

ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങൾ തിരികെ ഇറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ എത്തി. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ മുകളിലേക്ക് എത്തിച്ചത്.

40 പേർ അടങ്ങുന്ന സംഘം 27 ഓളം വാഹനങ്ങളിൽ ട്രക്കിംഗിനായി എത്തിയത്. പുഷ്പകണ്ടത്തെ നാലുമലയിലേക്ക് ഇവർ വാഹനങ്ങളുമായി കയറിപ്പോവുകയായിരുന്നു. 

vachakam
vachakam
vachakam

കുടുങ്ങിയ വാഹനങ്ങൾ പലതും താഴേക്ക് പോകാതെ കയർ കെട്ടി നിർത്തേണ്ടി വന്നു. തുടർന്ന് ഇവർ കാൽനടയായി താഴെ എത്തി നാട്ടുകാരുടെ സഹായം തേടി. സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam