സ്‌കാർബറോ : എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ 2025 സെപ്തംബർ 5 & 6 തിയതികളിൽ 1645 Warden Ave. (Room: G1) Scarborough ON, M1R 5B3ൽ വച്ച് വൈകിട്ട് 7.30 മണി മുതൽ 9.30 മണി വരെ നടക്കും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ മോനിഷ് ജോർജ് (യു എസ് എ) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എബി കെ ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കാനഡയിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +1 (416) 880 -9518, +1 (647) 513 -6909 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
അനിൽ ജോയ് തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്