മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി.ചേരുതോട്ടിൽ ബീന (65) മകൾ സൗമ്യ ( 37) എന്നിവർക്കാണ് വെട്ടേറ്റത്.സൗമ്യയുടെ ഭർത്താവ് പ്രദീപ് (48) ആണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനു ശേഷം പ്രദീപ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും പിന്നീട് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സീയോൻകുന്നിലെ റബർ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്.
ആന്ധ്രയിൽ സ്ഥിര താമസക്കാരായിരുന്ന പ്രദീപും സൗമ്യയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്