ഇന്നാണ്, അതെ ഇന്നാണ് KAC പിക്‌നിക് വുഡ്‌റിഡ്ജ് കസ്റ്റാൾഡോ പാർക്കിൽ രാവിലെ 10ന് ബ്രേക്ഫാസ്റ്റോടുകൂടി ആരംഭിക്കുന്നു

JULY 13, 2024, 10:36 AM

Address: വുഡ്‌റിഡ്ജ് കസ്റ്റാൾഡോ പാർക്കിൽ (3024 71st street Woodridge) 

ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയും കേരളാ കൾച്ചറൽ സെന്ററും സംയുക്തമായി നടത്തുന്ന പിക്‌നിക്കും ചെണ്ടമേള മത്സരവും ജൂലായ് 13-ാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ വുഡ്രിഡ്ജ് കസ്റ്റാൾഡൊ പാർക്കിൽ നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. രാവിലെ ഫുഡ് കോ -ഓർഡിനേറ്റർ ഷിബു വെൺമണിയുടെ നേതൃത്വത്തിൽ  പരമ്പരാഗത കിഴങ്ങു വിഭവങ്ങളോടുകൂടിയുള്ള ബ്രേക്ക് ഫാസ്റ്റും തുടർന്ന് ബാർബെക്യുവും വിവിധ കായിക മത്സരങ്ങളും, കുട്ടികൾക്കായി കാറ്റു നിറച്ച പ്ലേയ് വീടുകളും (air filled Bouncing house) ഉണ്ടാകും.

ഏവർക്കും സ്വന്തമായുള്ള കലാവാസനകൾ അവതരിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. ജോസഫ് നടുത്തോട്ടം, കുരുവിള ഇടുക്കുത്താറയിൽ, പീറ്റർ കൊല്ലപ്പിള്ളി തുടങ്ങിയവർ ഗാനമേളക്ക് നേതൃത്വം നൽകുന്നു. ഉച്ചകഴിഞ്ഞ് 2.30 മണി മുതൽ ചെണ്ടമേള മത്സരങ്ങൾ നടത്തും, ചെണ്ടമേള മത്സര വിജയികൾക്ക് ക്യാഷ് സമ്മാനങ്ങൾ  $1001, $751, $ 501 എന്നിവ നേടാവുന്നതാണ്. അന്നേദിവസം പങ്കെടുക്കുന്ന ടീമുകളുടെ നമ്പർ അനുസരിച്ച് നിബന്ധനകൾ മത്സരത്തിന് മുൻപേ നൽകുന്നതാണ്. ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2 മണി വരെ ടീം രജിസ്റ്റർ ചെയ്യാവുന്നതാണ്.

പ്രസിഡന്റ് ആന്റോ കവലക്കൽ, ജനറൽ കോ -ഓർഡിനേറ്റർ സുനിൽ കിടങ്ങയിൽ, സെക്രട്ടറി സിബി പാത്തിക്കൽ, പ്രമോദ് സക്കറിയാസ്, ഹെറാൾഡ് ഫിഗുരേദോ, സന്തോഷ് അഗസ്റ്റിൻ, രാജ് കൃഷ്ണൻ, പീറ്റർ കൊല്ലപ്പള്ളി, രാജു മാധവൻ, ജോർജ് കുര്യാക്കോസ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു. വൈകുന്നേരം 6 മണിയോടെ സമ്മാനദാന ചടങ്ങ് ആരംഭിക്കുന്നതാണ്. ഏവരേയും ഈ മലയാളി മാമാങ്കത്തിലേക്ക് ക്ഷണിക്കുന്നു.

vachakam
vachakam
vachakam


KACയും KCCCയും നേതൃത്വം നൽകുന്ന ഈ മാനസിക ഉല്ലാസത്തിന്റെ ദിവസം നിങ്ങളിൽ എത്തിക്കുന്നതിന് നിരവധി അഭ്യുദയകാംക്ഷികൾ സ്‌പോൺസർഷിപ് നൽകി സഹായിച്ച്
മെഗാ സ്‌പോൺസേഴ്‌സായി എലാൻ സുരേന്ദ്രൻ (മെഡികെയർ), ടോം സണ്ണി ഈരോലിക്കൽ (ഫിനാഷ്യൽ സർവ്വീസസ്), ഗ്രാൻഡ് സ്‌പോൺസേഴ്‌സായി സ്റ്റീവ് ക്രിഫൈസ് (അറ്റോർണി), ഔസേഫ് തോമസ് (ടാക്‌സ് അക്കൗണ്ടിംഗ്), ജിമ്മി വാച്ചാച്ചിറ (അറ്റോർണി), രാജ് കൃഷ്ണൻ (ഫിനാഷ്യൽ സർവ്വീസസ്),കുരുവിള ഇടുക്കുത്തറയിൽ (ഫാമിലി ഡെന്റൽ കെയർ).

മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് സ്‌പോൺസേഴ്‌സായി ടോമി വെള്ളുകുന്നേൽ(റിയലറ്റർ), ജിജി പി. സാം (സെൻട്യൂറിയൻ ബാങ്ക്വറ്റ് ഹാൾ), ജോസഫ് ചാമക്കാല (ടാക്‌സ് അക്കൗണ്ടിംഗ്), വിക്കി (ആൾ സ്റ്റേറ്റ് ഇൻഷുറൻസ്), ലീജ (പ്രിൻസ് ട്രാവൽസ്), ജോർജ് പണിക്കർ (ഫൊക്കാന ലെഗസി ടീം).

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കായി ആന്റോ കവലയ്ക്കൽ (630-666-7310), സിബി പാത്തിക്കൽ (630-723-1112) സുനിൽ കിടങ്ങയിൽ (630-915-0670) എന്നിവരുമായി ബന്ധപ്പെടുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam