തിരുവനന്തപുരം : കാറിൽ കയറ്റി സഹോദരിമാരായ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. പൂവാറിൽ ഈ മാസം 28നാണ് സംഭവം നടക്കുന്നത്.
പൂവാർ സ്വദേശിയായ പെൺകുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നൽകാനെത്തിയ ആൺസുഹൃത്തും സുഹൃത്തുക്കളും സഹോദരിമാരായ പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
കണ്ണറവിള സ്വദേശികളായ ആദർശ്, അഖിൽ, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിലാണ് പൂവാർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്