സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദൻ

MARCH 29, 2026, 3:21 AM

തൃശ്ശൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദൻ. തന്നെ പുറത്താക്കിയ പാർട്ടിക്കെതിരെയാണ് ഇപ്പോൾ മത്സരിക്കുന്നതെന്നും സി സി മുകുന്ദൻ പറഞ്ഞു.

'നാട്ടികയുടെ കൂടെയാണ് ഞാൻ. പ്രത്യേകിച്ച് പറയേണ്ടതില്ല. നാട്ടിക എന്റെ മണ്ഡലമാണ്. ഒരു പാർട്ടിക്കാരും എനിക്ക് എതിരെ സമരം ചെയ്തിട്ടില്ല', സി സി മുകുന്ദൻ പറഞ്ഞു. 

ബിജെപി വർഗീയ ശക്തിയാണെന്ന നിലപാട് നേരത്തെ എടുത്തിരുന്നില്ലേയെന്ന ചോദ്യത്തോട് ഒരാളെയും എതിർക്കാതെ മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു താൻ എന്നായിരുന്നു സി സി മുകുന്ദന്റെ പ്രതികരണം.

vachakam
vachakam
vachakam

 കോൺഗ്രസ് സീറ്റ് നൽകാതെ വഞ്ചിച്ചോയെന്ന ചോദ്യത്തോട് കോൺഗ്രസ് അഭിപ്രായം തേടുകയാണ് ചെയ്തത്. താൻ നിലപാട് പറഞ്ഞു. വഞ്ചിച്ചുവെന്ന് പറയാനാകില്ല. ക്ഷണിച്ചപ്പോൾ സംസാരിക്കാൻ പോയി. അത്രമാത്രമെന്നും സി സി മുകുന്ദൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam