വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ.ടൗൺഷിപ്പിൽ സന്ദർശനം നടത്തിയപ്പോൾ വലിയ നിരാശ തോന്നിയെന്ന് ആദ്യഘട്ടത്തിൽ വീട് ലഭിച്ച ദുരന്തബാധിതർ പറഞ്ഞു.
അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ആകുമെന്ന് കരുതുന്നില്ലെന്ന് ചൂരൽമല സ്വദേശി ഷമീറ പറഞ്ഞു.
മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. വളരെ വേഗത്തിൽ പണി കഴിക്കും, ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുമെന്നും, ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല.
കൂടാതെ, 2300 ഓളം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
