സിറോ മലബാർ ദേശീയ കൺവൻഷന്റെ മൂന്നാം ദിനവും പ്രൗഢഗംഭീരം; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന സമ്മേളനം

JULY 12, 2026, 10:27 PM

ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സിറോ മലബാർ സഭയുടെ ദേശീയ കൺവെൻഷന് മക്കോർമിക് പ്ലേസിൽ മൂന്നാം ദിവസവും പ്രൗഢഗംഭീരമായി.

നാല് ദിവസം നീണ്ടുനിന്ന കൺവെൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവെൻഷന്റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനം ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.

പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവെൻഷന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.

vachakam
vachakam
vachakam


വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും:

ശനിയാഴ്ച്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമ്മികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.

vachakam
vachakam
vachakam

വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച 'വിശ്വാസത്തോടെ മുന്നോട്ട്' Walk By Faith, Not By Sight എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്. ദിവസത്തിലുടനീളം വചന ആരാധനയ്ക്കായി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.


'വിവാഹജീവിതവും കുടുംബഭദ്രതയും': ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രഭാഷണം
കൺവെൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച 'More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്സ്.

vachakam
vachakam
vachakam

തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും, മാറിയ കാലഘട്ടത്തിൽ ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായഭേദമന്യേ വൻ ജനപങ്കാളിത്തമാണ് ഈ സെഷനിൽ ഉണ്ടായത്.

'ഏജിങ് വിത്ത് ഗ്രേസ്': മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ പ്രഭാഷണം
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നയിച്ച 'ഏജിങ് വിത്ത് ഗ്രേസ്' എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിലും പ്രത്യാശയിലും എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ചു. തനതായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രായമായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ വഴികാട്ടിയായി മാറി.


കമ്മ്യൂണിറ്റി എംപവർമെന്റ്; എസ് എം.സി.സി സെമിനാർ:

പ്രവാസി സമൂഹത്തിന്റെ സാമാജികവും സഭാപരവുമായ വളർച്ച ലക്ഷ്യമാക്കി നടന്ന എസ്.എം.സി.സി  പ്രത്യേക സെമിനാറിന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നൽകി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലസ് റവ. മോൺ. ഡോ. ജോസഫ് തടത്തിലും സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

പ്രവാസി മലയാളികൾ പുതിയ നാടുകളിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യുവതലമുറയെ സഭയോട് ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്ത സമ്മേളനത്തിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടും സജീവ സാന്നിധ്യമായിരുന്നു.


കാരുണ്യത്തിന്റെ പാതയിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റി:

സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ലക്ഷ്യമിട്ട് നടന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സമ്മേളനത്തിന് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ നേതൃത്വം നൽകി

. ലളിത ജീവിതത്തിലൂടെയും സൽപ്രവൃത്തികളിലൂടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസ ലോകത്തും കാരുണ്യ പ്രവർത്തനങ്ങൾ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകി.


യുവതലമുറയ്ക്കായി ഡി.വൈ.എ സമ്മേളനം

യുവജനങ്ങൾക്കായി രൂപീകരിച്ച ഡയോസിഷൻ യൂത്ത് അസോസിയേഷന്റെ പ്രത്യേക സമ്മേളനത്തിലും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷകനായി എത്തി. യുവതലമുറയ്ക്ക് സഭയിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരുടെ വ്യക്തിത്വ വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തുടർന്ന് ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഡോഡ്ജ് ബോൾ ടൂർണമെന്റും കരിയർമാനസികാരോഗ്യ സെമിനാറുകളും കൺവെൻഷന്റെ ഭാഗമായി നടന്നു.


സീറോ ബിസിനസ് കണക്റ്റും ഷാർക്ക് ടാങ്കും:

കൺവെൻഷനിൽ വലിയ ജനശ്രദ്ധയാകർഷിച്ച മറ്റൊരു പ്രധാന വേദി 'സീറോ ബിസിനസ് കണക്റ്റ്' സമ്മേളനമായിരുന്നു. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രമുഖ വ്യവസായ പ്രമുഖരായ റോബിൻ അലക്‌സ്, ചെറിയാൻ തോമസ്, ജോസി ആഞ്ഞിലിവേലിൽ എന്നിവർ പങ്കെടുത്ത ടോക്ക് ഷോ നടന്നു.

പ്രൗഢഗംഭീരമായ ജൂബിലി സമാപനവും ഗാലാ ബാങ്ക്വറ്റും

സമാപനത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ഗാലാ ബാങ്ക്വറ്റിൽ പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. കൺവെൻഷൻ ചെയർമാൻ ബിജി സി. മണിയുടെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.


സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബെൽവുഡ് മേയർ ആൻഡ്രേ ഹാർവി ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ നേർന്നു.
വോളന്റിയർമാർക്കും സ്‌പോൺസർമാർക്കുമുള്ള ആദരവും ഇതോടൊപ്പം നടന്നു. തുടർന്ന് അരങ്ങേറിയ 'എത്‌നിക് എലഗൻസ്' കലാസന്ധ്യയും മലബാർ നൈറ്റ് സെലിബ്രിറ്റി പെർഫോമൻസും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

കൺവെൻഷൻ സുവനീർ കവർ പേജ് പ്രകാശനം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ചേർന്ന് നിർവഹിച്ചു. കൺവെൻഷൻ ഫിനാൻസ് ചെയർമാൻ ആൻഡ്രൂ തോമസ് നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ നടന്ന ഭക്തിനിർഭരമായ സമാപന ദിവ്യബലിയോടെ പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഈ വലിയ ആത്മീയ സംഗമത്തിന് മംഗളകരമായ തിരശ്ശീല വീണു.

മാർട്ടിൻ വിലങ്ങോലിൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam