മാം​സാ​ഹാ​ര വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​ക്ഭ​വ​ൻ

OCTOBER 24, 2026, 2:52 AM

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റതിനെ തുടർന്ന് ലോക് ഭവനിലെ അടുക്കളയിൽ സസ്യാഹാരം  മാത്രം പാകം ചെയ്താൽ മതിയെന്ന നിർദ്ദേശം വന്നത് വലിയ വാർത്തയായിരുന്നു. ഈ വിവാദത്തിൽ   വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​ക്ഭ​വ​ൻ രം​ഗത്തെത്തി. ഗ​വ​ർ​ണ​റു​ടെ അ​ടു​ക്ക​ള​യി​ൽ സ​സ്യാ​ഹാ​രം മാ​ത്ര​മാ​ണ് പാ​കം ചെ​യ്യു​ക. എ​ന്നാ​ൽ ലോ​ക്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന് യാ​തൊ​രു വി​ല​ക്കു​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​റു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഗവർണർ വ്യക്തിപരമായി പൂർണ്ണ സസ്യാഹാരിയായതിനാലാണ് അദ്ദേഹത്തിന്റെ ഭക്ഷണം തയാറാക്കുന്ന അടുക്കളയിൽ ഈ ക്രമീകരണം വരുത്തിയതെന്നും, ജീവനക്കാരുടെ ആഹാരരീതികൾക്ക് യാതൊരു വിലക്കുമില്ലെന്നും പിന്നീട് ലോക് ഭവൻ വൃത്തങ്ങൾ വ്യക്തത വരുത്തുകയുണ്ടായി.

ഗ​വ​ർ​ണ​റു​ടെ ഭ​ക്ഷ​ണ​രീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തെ ജീ​വ​ന​ക്കാ​രു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ലോ​ക്ഭ​വ​ൻ വ്യ​ക്ത​മാ​ക്കി. ലോ​ക്ഭ​വ​നി​ലെ അ​ടു​ക്ക​ള ഗ​വ​ർ​ണ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള​താ​ണ്. അ​വി​ടെ എ​ന്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ഗ​വ​ർ​ണ​റു​ടെ താ​ൽ​പ​ര്യ​വും ഇ​ഷ്ട​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

vachakam
vachakam
vachakam

ലോ​ക്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​ത്തു​നി​ന്ന് മാം​സാ​ഹാ​രം കൊ​ണ്ടു​വ​രു​ന്ന​തി​നോ വീ​ട്ടി​ൽ​നി​ന്ന് ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന് ക​ഴി​ക്കു​ന്ന​തി​നോ വി​ല​ക്കി​ല്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam