കണ്ണൂർ: ഇ പി ജയരാജന്റെ ഭാര്യ, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണം ഉന്നയിച്ചത്.
താൻ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജൻ, തോമസ്, സി കെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. പ്രൈഡ് പ്രേംകുമാർ 9 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചു എന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ഇതിലും കൂടുതൽ പേർ പണം നൽകിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ആരോപണം പാടെ തള്ളിയിരിക്കുകയാണ് ഇപി ജയരാജൻ. റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ മാത്രമാണ് താൻ നൽകിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ശശിധരന്‍ കര്‍ത്തയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ വാർത്ത കൊടുത്തുവെന്നും ചാനലിന് എതിരെയും ആരോപണം ഉന്നയിച്ച ആൾക്ക് എതിരെ മാനഷ്ട കേസ് കൊടുക്കുമെന്നും ഇപി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
