തിരുവനന്തപുരം: തമിഴ് ജനതയുടെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകളില്‍ ഈ മാസം 15ന് പ്രാദേശിക അവധി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക.അതേസമയം, തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്.
സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദിയായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വൻ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
