കൊച്ചി: യുഡിഎഫ് മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. സർക്കാരിന്റെ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം.
ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിന്റെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ താങ്ങ് വില കൂട്ടിയത് അഭിനന്ദനാർഹമായ കാര്യമാണ്. 200ൽ നിന്ന് 250 ലേക്ക് ഉയർത്താനുളള തീരുമാനം കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനമാണ്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ആദരണീയനാണെന്നും അദ്ദേഹത്തിന്റെ പ്രയാസങ്ങൾ ഗൗരവത്തോടെ കാണണമെന്നും പാംപ്ലാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
