പൊതുശുചിമുറികൾ ഉപയോഗ സൗഹ്യദ മാകണം: ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

SEPTEMBER 30, 2026, 10:40 AM

 കോഴിക്കോട് : മുതിർന്ന പൗരന്മാർക്കും ശാരീരിക പരിമിതികൾ നേരിടുന്നവർക്കും സുരക്ഷിതമായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സംസ്ഥാനത്തെ പൊതുശുചിമുറികളിലുള്ള ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സംസ്ഥാന    മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് . ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ  നിർദ്ദേശം നൽകിയത്.  

 ക്ലോസറ്റുകൾക്ക് ഇരുവശവും അനുയോജ്യമായ കൈപ്പിടികൾ  സ്ഥാപിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.  പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികൾ പ്രവർത്തനക്ഷമമാക്കണം.  പൊതുശുചിമുറികൾ സ്ഥാപിക്കുമ്പോൾ മുതിർന്ന പൗരന്മാരുടെയും ചലനപരിമിതി അനുഭവിക്കുന്നവരുടെയും കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.  

 യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിനും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും ചീഫ് സെക്രട്ടറി നൽകണം.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം.  ഒക്ടോബർ 23 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.  

vachakam
vachakam
vachakam

 ശുചിത്വമുള്ളതും സുരക്ഷിതവും പ്രവർത്തനക്ഷമവും ഉപയോഗസൗഹൃദവുമായ  പൊതുശുചിമുറി സൗകര്യങ്ങൾ മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യഘടകമാണെന്ന് ഉത്തരവിൽ പറഞ്ഞു.  മുതിർന്ന പൗരന്മാർ, ശാരീരിക അസ്വസ്ഥത നേരിടുന്നവർ, അമിതവണ്ണമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പരമ്പരാഗത ഇന്ത്യൻ മാതൃകയിലുള്ള ശുചിമുറികൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉത്തരവിൽ പറഞ്ഞു.  പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam